CHACKOCHAN AND THE APPLE CARDS

Read this story in English after this Malayalam version


മേരി പച്ച ഏത്തക്ക മെഴുക്കുപുരട്ടി യുട്യൂബിലെ My Mother’s Kitchen – ൽ നോക്കി പാചകം ചെയ്യുകയാണ്.

ഭർത്താവ് ചാക്കോച്ചൻ പുറത്തെവിടെയോ ബിസിനസ് കാര്യത്തിന് പോയിരിക്കുന്നു.

സ്വൽപ്പം ഉപ്പും കൂടി ഇട്ടു മേരി ചട്ടി മൂടി മെഴുക്കുപുരട്ടി മാറ്റി വച്ചു. ഏത്തക്ക മെഴുക്കുപുരട്ടി റെഡി.

അടുക്കളയിൽ നിന്നും പുറത്തേക്കു വരുമ്പോൾ ടിങ്ങ്…! സെൽഫോണ്ണിൽ ആരുടെയോ മെസ്സേജ്…

ഫോണെടുത്ത് മേരി ഉറ്റുനോക്കി… Rev. Thomas Karivara…

“അയ്യോ… ഇത് വികാരി അച്ചന്റെ മെസ്സേജ് ആണല്ലോ… എന്തിനായിരിക്കും അച്ചൻ പതിവില്ലാതെ തനിക്ക് മെസ്സേജ് അയക്കുവാൻ കാരണം?”

എന്താണ് അച്ചന്റെ മെസ്സേജ്? മേരി മെസ്സേജ് തുറന്നു.

Rev. Thomas Karivara: “Mary, this is Fr. Tomas Karivara, please I want some help urgently.”

Mary: “What is it, Achan?”

Rev. Tomas Karivara: “This is very urgent and serious. I am in a meeting in Denver and can’t call you. Don’t call back. I didn’t call or message anyone else. Please don’t tell anyone that I asked you for help.”

Mary: “OK.”

Rev. Tomas Karivara: “Please send me Appil Cards to give sisters… cancer patients. They need the money for treatment. I will return the money when I come back.”

Mary: “How much do you want?”

Rev. Tomas Karivara: “Send me five $100 Appil cards. Copy the cards and serial numbers and send them to me.”

Mary: “OK. I got to buy them. I will contact you when I get the cards.”

Rev. Tomas Karivara: “Thank you.”

ഉടനടി മേരി 5 ആപ്പിൾ കാർഡുകൾ വാങ്ങി. എത്രയും വേഗം അച്ചന് കാർഡ് എത്തിക്കുവാനുള്ള തത്രപ്പാടിൽ പലതും മേരി മറന്നു.

വീട്ടിൽ തിരികെ വരുമ്പോൾ ചാക്കോച്ചൻ വീട്ടിൽ ഉണ്ട്.

ചാക്കോച്ചൻ: “മേരി, നീ എവിടെപ്പോയതാ?”

മേരി: “തോമസ് അച്ചൻ വിളിച്ചിരുന്നു. അച്ചന് അത്യാവശ്യമായി അഞ്ഞൂറ് ഡോളർ അയച്ചു കൊടുക്കണമെന്ന്. എന്നോട് ആപ്പിൾ കാർഡ് വാങ്ങി അതിന്റെ ഫോട്ടോ കോപ്പി അയക്കണമെന്നാ പറഞ്ഞത്.”

ചാക്കോച്ചൻ: “മേരി, നീ അത് അയച്ചോ?”

മേരി: “ഇല്ല. അതിന്റെ കോപ്പി എടുത്തില്ല. ചാക്കോച്ചൻ അതിന്റെ കോപ്പി ഒന്ന് എടുക്കാമോ?”

ചാക്കോച്ചൻ: “അതിനെന്താ. നീ കാർഡ് വാങ്ങിയത് കാണട്ടെ.”

മേരി കാർഡുകൾ ചാക്കോച്ചനെ ഏൽപിച്ചു. ചാക്കോച്ചൻ ഉടൻ അപസർപ്പകൻ ആയി മാറി. മേരിക്ക് വന്ന മെസ്സേജുകൾ അയാൾ അനലൈസ് ചെയ്യുവാൻ തുടങ്ങി.

മെസ്സേജിന്റെ രീതിയും അയച്ച ആളിന്റെ ഫോൺ നമ്പരും ചാക്കോച്ചനിൽ സംശയത്തിന്റെ തീ ആളിക്കത്തിച്ചു. ഇത് തോമസ് അച്ചന്റെ നമ്പർ അല്ല. അച്ചൻ എവിടെയാണെന്ന് മനസ്സിലാക്കിയിട്ട് വേണം അടുത്ത നീക്കം.

ചാക്കോച്ചൻ ബാൾടിമോർ പോലീസിൽ പരിചയമുള്ള ക്യാപ്റ്റൻ മാരിയോ ഗോമസിനെ വിവരം ധരിപ്പിച്ചു. ക്യാപ്റ്റൻ ഗോമസ് ഉടനെ തന്നെ അന്വേഷിക്കാമെന്നേറ്റു. ഇത് ഏതോ ക്രിമിനൽ ഗ്രൂപ്പിന്റെ പണിയാണെന്ന് ഉറപ്പായി.

ചാക്കോച്ചൻ തോമസ് അച്ചനെ വിളിച്ചു.

“എന്തുണ്ട് ചാക്കോച്ചാ? ചാക്കോച്ചന്റെ Catch Me ബിസിനസ് എങ്ങനെ പോകുന്നു? കുറേയായല്ലോ കണ്ടിട്ടും കേട്ടിട്ടും!” അച്ചന്റെ പ്രതികരണം.

“ഈ ബിസിനസ് കാരണം യാത്ര തന്നെയാ അച്ചോ. സമയം തീരെ ഇല്ല,” ചാക്കോച്ചന്റെ ന്യായീകരണം..

അച്ചൻ തിരിച്ചൊന്നും പറഞ്ഞില്ല.

“അച്ചൻ ഇന്ന് രാവിലെ മേരിക്ക് മെസ്സേജ് അയച്ചതായി മേരി പറഞ്ഞു. എന്താണച്ചാ കാര്യം?” മുഖവുരയില്ലാത്ത ചാക്കോച്ചന്റെ ചോദ്യം അച്ചനെ ഞെട്ടിച്ചു.

“അയ്യോ ഞാൻ മെസ്സേജ് അയച്ചെന്ന് മേരി പറഞ്ഞോ? അത് കൊള്ളാം… ഞാൻ ഇന്ന് ആകെ മെസ്സേജ് അയച്ചത് ഷിക്കാഗോ അരമനയിലേക്കാണ്. അല്ലാ… ഇത് ഒരു…”

“അതെ അച്ചോ ഒരു വലിയ പ്രശ്നം തന്നെ… എങ്കിൽ കേൾക്കണോ? മേരി അച്ചൻ ആവശ്യപ്പെട്ടതനുസരിച്ച്‌ നൂറിന്റെ 5 ആപ്പിൾ കാർഡും വാങ്ങി വീട്ടിലേക്ക് വരുമ്പോഴാണ് സംഗതിയുടെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയത്. അച്ചന്റെ പേരും പറഞ്ഞു ആരോ തട്ടിപ്പ് നടത്തുവാൻ ശ്രമിക്കുകയായിരുന്നു. എന്തായാലും അവമ്മാരുടെ അന്ത്യം താമസിയാതെ കാണും. പോലീസ് വേണ്ട നടപടി എടുത്തിട്ടുണ്ട്. വിവരം കിട്ടുമ്പോൾ ഞാൻ അറിയിക്കാം.”

“ദൈവം നിങ്ങളെ…!” അച്ചന്റെ സ്വരം പതറിയോ?


The criminals are still at large. It’s not easy for the Police to track and nab the criminals since they are part of a very sophisticated network of cybercriminals scattered all over the world.


The English version of CHACKOCHAN AND THE APPLE CARDS

Mary was in the kitchen, carefully preparing raw plantain mezhukkupuratti. She had followed the recipe from My Mother’s Kitchen on YouTube, measuring the ingredients just right. A pinch of salt, a gentle stir, and she covered the pan. The dish was ready.

Her husband, Chackochan, was away on business. The house felt quiet, save for the faint hiss of the stove cooling down. Just as she stepped out of the kitchen—ting! A notification lit up her phone.

Mary glanced at the screen: Rev. Thomas Karivara.

“Oh no… a message from Father Thomas ? That’s unusual… why would he text me all of a sudden?”

Her heart raced as she opened the message.

Mary, this is Fr. Thomas Karivara. Please—I want some help urgently.

Mary quickly typed back: “What is it, Father?”

The reply came instantly:

This is very urgent and serious. I am in a meeting in Denver and can’t call you. Don’t call back. I didn’t message anyone else. Please don’t tell anyone that I asked you for help.

Mary frowned. Still, she responded, “OK.”

Another message appeared.

Please send me Apple gift cards for the sisters… cancer patients. They need money for treatment. I’ll return it when I come back.

Mary’s concern deepened. “How much do you need, Father?”

Five Apple cards—$100 each. Send me the pictures and the serial numbers.

“Alright, I’ll buy them and let you know,” she promised.

Thank you.

Without hesitation, Mary rushed out and purchased the gift cards. In her hurry to help the priest, she forgot everything else. By the time she returned home, she found Chackochan waiting.

“Mary, where were you?” he asked.

“Father Thomas called,” Mary explained earnestly. “He said he needed $500 right away. He told me to buy Apple gift cards and send him copies.”

Chackochan’s eyes narrowed. “Did you already send them?”

“No, not yet. I haven’t copied them. Could you do that for me?”

“Show me the cards first,” he said firmly.

Mary handed them over. Chackochan studied the messages on her phone. His instincts told him something was wrong—the tone of the texts, the urgency, and most of all, the phone number. It wasn’t Father Thomas’s.

“This isn’t him,” he muttered. “Someone’s trying to trick you.”

He wasted no time. Picking up the phone, he called Captain Mario Gomez, a police officer he knew in Baltimore. After hearing the details, Gomez confirmed his suspicion: it was the work of a criminal group. He assured Chackochan that an investigation would begin immediately.

Then Chackochan dialed Father Thomas himself.

“Chackocha! How are you? How’s the Catch Me business going? It’s been ages since we spoke!” Father’s cheerful voice came over the line.

“Travel keeps me busy, Father,” Chackochan replied. Then his tone grew serious. “Mary said you messaged her this morning. What was that about?”

Father paused, confused. “Messaged her? No, the only message I sent today was to the Archbishop’s House in Chicago. Otherwise…” His voice trailed off as realization dawned. “This must be a…”

“Yes, Father, a scam,” Chackochan interrupted. “Mary nearly fell for it. She bought five Apple cards worth a hundred each. Someone used your name to deceive her. But don’t worry—the police are already on it. These people won’t get away for long. I’ll keep you informed.”

For a moment, silence hung on the line. Then Father’s voice came back, trembling with relief. “God bless you, Chackocha…”

Leave a comment

I’m Mathew

Visual communication design professional.
Core Business: Corporate Identity Design.
Hobbies: Photography, Travel, Books & Film.


Let’s connect